നിങ്ങൾ സന്തോഷവാനാണോ?
ഈ ബ്ലോഗ് മലയാളത്തിൽ എഴുതണം എന്ന ആശയം തോന്നാൻ ഒരു കാരണമുണ്ട്. എന്റെ മനസ്സിന്റെ ഭാഷയിൽ എഴുതിയാൽ മാത്രമേ ഈ ബ്ലോഗ് എനിക്ക് സംതൃപ്തി നൽകുകയുള്ളൂ. നിങ്ങൾക്ക് അപരിചിതനായ ഒരാൾ മരിച്ചപ്പോൾ അതിയായ ദുഃഖം തോന്നിയിട്ടുണ്ടോ? ഉണ്ടാകാം, ഉണ്ടാകാതിരിക്കാം, അല്ലേ! അങ്ങനെയുള്ള സാഹചര്യങ്ങൾ വേനൽക്കാലത്തെ മഴ പോലെയാണ്. എപ്പോൾ, എവിടെനിന്ന് കടന്നുവരുമെന്ന് അറിയില്ല. എന്നാൽ എനിക്ക് അങ്ങനെയൊരു സാഹചര്യമുണ്ടായി. ഒരു അപ്രതീക്ഷിത മഴ, എന്നെ കുറച്ച് മണിക്കൂറുകളോളം നിശ്ശബ്ദനാക്കിയ മഴ. ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ നടന്നായിരുന്നു സ്കൂളിൽ …









